സിലിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അയല്‍വാസിയുടെ മൊഴി - സിലി കൊലപാതകം
ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിൽ വരുമ്പോഴെല്ലാം ജോളിക്ക് വലിയ സ്വീകരണമാണ് വീട്ടുകാര്‍ നല്‍കിയിരുന്നതെന്നും അയൽവാസി.
![സിലിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അയല്‍വാസിയുടെ മൊഴി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4857455-920-4857455-1571918687145.jpg)
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ സിലിയുടെ കൊലപാതകത്തിന് മുൻപ് ഭർതൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അയൽവാസി പൊലീസിന് മൊഴി നൽകി. ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിൽ വരുമ്പോഴെല്ലാം ജോളിക്ക് വലിയ സ്വീകരണമാണ് വീട്ടുകാര്‍ നല്‍കിയിരുന്നതെന്നും അയൽവാസിയുടെ മൊഴിയിലുണ്ട്. ജോളി വീട്ടിൽ എത്തിയാൽ സിലിയെകൊണ്ട് അടുക്കളയിൽ ജോലിചെയ്യിപ്പിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ജോളിയുടെ പേരിൽ ഒരിക്കൽ സിലി സഖറിയാസിനോട് കയർത്തപ്പോൾ ഷാജുവിന്‍റെ അമ്മ ഫിലോമിന സിലിയെ ശകാരിച്ചിട്ടുണ്ടെന്നും അയല്‍വാസി മൊഴിയിൽ പറയുന്നു. ആൽഫൈനിനെ എട്ട് മാസം ഗർഭിണിയായിരിക്കെ സിലിക്ക് പുഴയിൽ പോയി കുളിക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്നും ഷാജുവിന്‍റെ അയൽവാസി പൊലീസിന് മൊഴി നൽകി.