കോഴിക്കോട് : മട്ടുപ്പാവ് കൃഷിയുമായി നാദാപുരം സര്‍വീസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥര്‍. കല്ലാച്ചി സിപിഎം ഏരിയ കമ്മറ്റി ഓഫീസിനോട് ചേർന്ന ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിന്‍റെ മട്ടുപ്പാവിലാണ് ആയിരം സ്ക്വയർ ഫീറ്റിൽ പച്ചക്കറി കൃഷിയിറക്കിയത്. ബാങ്കിന്‍റെ തനത് ഫണ്ടായ ഒന്നര ലക്ഷം രൂപ ചിലവഴിച്ച് കൃഷി വകുപ്പുമായി ചേർന്നാണ് കൃഷിയിറക്കിയത്.
ജൈവ കൃഷിയുമായി നാദാപുരം സർവീസ് സഹകരണ ബാങ്ക് - ജൈവ കൃഷി വാര്‍ത്തകള്‍
ആയിരം സ്ക്വയർ ഫീറ്റിൽ ചീര, വെണ്ട, തക്കാളി, മുളക്, പടവലം, പാവയ്‌ക്ക, വഴുതനങ്ങ തുടങ്ങിയവയാണ് കൃഷി ചെയ്തത്.
ജൈവ കൃഷിയുമായി നാദാപുരം സർവീസ് സഹകരണ ബാങ്ക്
ചീര, വെണ്ട, തക്കാളി, മുളക്, പടവലം, പാവയ്‌ക്ക, വഴുതനങ്ങ തുടങ്ങിയവയാണ് കൃഷി ചെയ്തത്. കൃഷിക്ക് വേണ്ട വളപ്രയോഗവും, മറ്റ് പരിപാലനങ്ങളും ബാങ്ക് ജീവനക്കാരായ സ്ത്രീകളടക്കമുള്ള ഇരുപത്തിയഞ്ചോളം പേര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. പച്ചക്കറികള്‍ വിൽപ്പന നടത്താൻ കല്ലാച്ചി ടൗണിൽ ഇക്കോ ഷോപ്പും തുറന്നിട്ടുണ്ട്. പ്രദേശത്തെ കർഷകരുടെ വിളകളും ഇക്കോ ഷോപ്പ് വഴി വിൽപ്പന നടത്തുന്നുണ്ട്.