കോഴിക്കോട്: തലശ്ശേരി ഹരിദാസൻ വധക്കേസിലെ മുഖ്യപ്രതിയെ ഒളിവിൽ പാർപ്പിച്ചതിന് അറസ്റ്റിലായ രേഷ്‌മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാരെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ. രേഷ്‌മയെ ജാമ്യം കിട്ടിയപ്പോൾ സ്വീകരിച്ച് കൊണ്ടുപോയത് ബിജെപി കൗൺസിലറും പ്രവർത്തകരും ചേർന്നാണ്. നിയമസഹായം നൽകിയത് ബിജെപി അഭിഭാഷക സംഘടന നേതാവാണെന്നും എം.വി ജയരാജൻ ആരോപിച്ചു.
ഇതോടെ വസ്‌തുതകൾ വ്യക്തമായിരിക്കുകയാണ്. രേഷ്‌മയുടേത് ബിജെപി കുടുംബം തന്നെ ആണ്. രേഷ്‌മയുടെ ഭർത്താവും അവരുടെ അതേ പാതയിലാണ്.
എംവി ജയരാജന്‍ മാധ്യമങ്ങളോട് പ്രതിയെ നേരെത്തെ തന്നെ നേരിട്ട് അറിയാം എന്ന് രേഷ്‌മ മൊഴി നൽകിയിട്ടുണ്ട്. അവരുടേത് സിപിഎം കുടുംബം ആണെന്ന ആരോപണം വാസ്‌തവ വിരുദ്ധമാണ്. മുഖ്യമന്ത്രി പ്രതിക്ക് സംരക്ഷണം നൽകിയെന്ന് പറയാത്തത് ഭാഗ്യമെന്നും ജയരാജൻ പരിഹസിച്ചു.
പ്രതിക്ക് വീടൊരുക്കി ഭക്ഷണം വിളമ്പി നൽകിയത് രേഷ്‌മയാണ്. ഇതിൻ്റെ പേരിൽ സൈബർ ആക്രമണവും വ്യക്തിഹത്യ നടത്തുന്നതും ശരിയല്ലെന്നും എം.വി ജയരാജൻ പറഞ്ഞു.
Also read: 'സിപിഎമ്മിന് ബന്ധമില്ല'; കൊലക്കേസ് പ്രതിയെ സംരക്ഷിച്ചത് ആർഎസ്എസ് അനുഭാവിയുടെ വീട്ടിലെന്ന് എംവി ജയരാജൻ