കോഴിക്കോട് :ക്ലാസ് മുറികളില്‍ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്നാൽ അപകടമാണെന്ന് മുസ്‌ലിംലീഗ്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും. ജപ്പാൻ ഇതിന് ഉദാഹരണമാണെന്നും മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ജപ്പാനിൽ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ അപകടം, ജെൻഡർ ന്യൂട്രാലിറ്റി ധാർമിക പ്രശ്നമെന്ന് മുസ്‌ലിംലീഗ് - മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി
ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ച് ഇരുത്താനുള്ള സര്‍ക്കാര്‍ നീക്കം മുസ്‌ലിംലീഗ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി പിഎംഎ സലാം
ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ച് ഇരുത്താനുള്ള നീക്കം ലീഗ് അംഗീകരിക്കില്ല. ജൻഡർ ന്യൂട്രൽ വിഷയത്തെ മതപരമായല്ല ലീഗ് കാണുന്നതെന്നും ധാർമിക പ്രശ്നമായാണെന്നും പിഎംഎ സലാം വ്യക്തമാക്കി. ലിംഗ സമത്വത്തിന്‍റെ പേരില്‍ വിദ്യാലയങ്ങളിൽ ലിബറലിസം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. അതേസമയം ലിംഗ സമത്വ യൂണിഫോമിനോട് എതിർപ്പില്ലെന്നും സലാം പ്രതികരിച്ചു.
സർവകലാശാലകളിലെല്ലാം പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നു. ഒരു മാനദണ്ഡവുമില്ലാതെ പാർട്ടി നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റാനാണ് നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.