കേരളം

kerala

ETV Bharat / city

ആർഎസ്എസ് വേദിയിൽ ലീഗ് നേതാവ് കെഎൻഎ ഖാദർ: വിവാദത്തിന് പിന്നാലെ വിശദീകരണം

കോഴിക്കോട് കേസരി മന്ദിരത്തില്‍ ആർഎസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്

ആര്‍എസ്‌എസ്‌ പരിപാടിയില്‍ മുസ്‌ലിം ലീഗ് നേതാവ്  കെഎന്‍എ ഖാദര്‍ ആര്‍എസ്‌എസ്‌ വേദിയില്‍  കോഴിക്കോട് ആര്‍എസ്‌എസ്‌ പരിപാടി കെഎന്‍എ ഖാദര്‍  കേസരി മന്ദിരം പരിപാടി മുസ്‌ലിം ലീഗ് നേതാവ്  kna khader at rss venue  muslim league leader rss programme  kozhikode muslim league leader rss programme
മുസ്‌ലിം ലീഗ് നേതാവ് ആര്‍എസ്‌എസ്‌ വേദിയില്‍; വിവാദത്തിന് പിന്നാലെ വിശദീകരണവുമായി കെഎന്‍എ ഖാദര്‍

By

Published : Jun 22, 2022, 1:03 PM IST

കോഴിക്കോട്ട്: ആർഎസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പങ്കെടുത്തതിനെ ചൊല്ലി ലീഗിൽ വിവാദം. കോഴിക്കോട് കേസരി മന്ദിരത്തില്‍ സ്നേഹ ബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാവരണം ചെയ്‌ത ഖാദറിനെ ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാറാണ് പൊന്നാട അണിയിച്ചത്.

ഗുരുവായൂരില്‍ കാണിക്ക അര്‍പ്പിച്ചതിനെ തുടര്‍ന്ന് പലരും തനിക്ക് സംഘിപട്ടം ചാര്‍ത്തി തന്നതായി കെഎന്‍എ ഖാദര്‍ പറഞ്ഞു. ആഗ്രഹിച്ചിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനാവാത്തവര്‍ തന്നെ പോലെ നിരവധി പേരുണ്ടെന്നും കെഎഎന്‍എ ഖാദര്‍ പറഞ്ഞു. പരിപാടിയില്‍ രഞ്ജി പണിക്കര്‍, ആര്‍ട്ടിസ്റ്റ് മദനന്‍ തുടങ്ങിയവരും പങ്കെടുത്തു.

സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കെഎൻഎ ഖാദർ രംഗത്തെത്തി. ഇതൊരു സാംസ്‌കാരിക പരിപാടിയായെന്ന് മനസിലാക്കിയാണ് പങ്കെടുത്തതെന്ന് ഖാദർ പറഞ്ഞു. സാംസ്‌കാരിക പരിപാടികൾക്ക് മുൻപും പോയിട്ടുണ്ട്.

മുസ്‌ലിം ലീഗ് സംസ്ഥാനത്തെമ്പാടും എല്ലാ മതങ്ങളെയും വിളിച്ചുകൂട്ടി പരിപാടി നടത്തിയിട്ടുണ്ട്. ഇത് ഭ്രഷ്‌ടിന്‍റെ കാര്യമല്ല. പരിപാടിയില്‍ പരിസ്ഥിതിയാണ് ചർച്ച ചെയ്‌തത്, ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശിക്കണമെന്ന് താൻ പറഞ്ഞിട്ടില്ല.

തന്‍റെ മതവിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണ്. രാഷ്ട്രീയമായി മുസ്‌ലിം ലീഗിന്‍റെ പ്രവർത്തകനാണ്, ഇസ്‌ലാം മത വിശ്വാസിയാണ്, എന്നാൽ മറ്റ് മതങ്ങളെ വെറുക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും കെഎൻഎ ഖാദർ പറഞ്ഞു.

ABOUT THE AUTHOR

...view details