കോഴിക്കോട്: പികെ കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടിലാക്കി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി. 40വർഷമായി ഫണ്ട് മുഴുവൻ കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലികുട്ടി. ചന്ദ്രികയുടെ ധനകാര്യ മാനേജ്മെന്‍റ് പാളി. കുഞ്ഞാലികുട്ടി ആണ് മുസ്ലീം ലീഗിലെ കാര്യങ്ങളിൽ മറുപടി നല്‍കേണ്ടത്.
ഇങ്ങനെയൊരു പൊട്ടിത്തെറി ലീഗിന്‍റെ ചരിത്രത്തില്‍ ആദ്യം
ചന്ദ്രികയുടെയും പാർട്ടി തെരഞ്ഞെടുപ്പു ഫണ്ടിന്‍റെയും മുഴുവൻ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലികുട്ടി. ഹൈദരലി തങ്ങൾക്കു ഒരു പങ്കുമില്ല. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ഷമീർ ആണ് എല്ലാം കൈകാര്യം ചെയ്തത്. ഫിനാൻസ് മാനേജരെ സസ്‌പെൻഡ് ചെയ്തതു പോലുമില്ല. കുഞ്ഞാലികുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണ്. പാർട്ടി ഒരാളിലേക്ക് കേന്ദ്രീകരിച്ചു. ചന്ദ്രികയ്ക്ക് വേണ്ടി എടുത്ത സ്ഥലം തണ്ണീർ തടം ഉൾപ്പെട്ടത്. പാർട്ടിക്ക് മുന്നോട്ട് പോകണമെങ്കിൽ കഷ്ടപ്പാടാണെന്നും മുഈനലി.
ലീഗില്‍ പൊട്ടിത്തെറി, കുഞ്ഞാലിക്കുട്ടിക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി ലീഗില്‍ പൊട്ടിത്തെറി, കുഞ്ഞാലിക്കുട്ടിക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി നാടകീയ രംഗങ്ങൾ
തങ്ങൾ നേരിടുന്ന അസുഖങ്ങൾക്ക് കാരണം ഇപ്പോളത്തെ ചന്ദ്രികയുടെ വിഷയങ്ങൾ. പാണക്കാട് കുടുംബത്തിൽ ഇത് വരെ ഇങ്ങനെ ഉണ്ടായിട്ടില്ല. കോഴിക്കോട്ട് ലീഗ് ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി രംഗത്ത് എത്തിയത്. വാർത്ത സമ്മേളനം ലീഗ് പ്രവർത്തകൻ തടസപ്പെടുത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി.