കോഴിക്കോട്:എൽഡിഎഫ് നടത്തിയ മനുഷ്യശൃംഖലയിൽ പങ്കെടുത്ത മുസ്ലീം ലീഗ് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.എം. ബഷീറിനെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇന്നലെ രാത്രി ചേർന്ന ലീഗ് സംസ്ഥാന കമ്മിറ്റിയാണ് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടത്. സംഭവം പാർട്ടി അന്വേഷിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് ഉമ്മർ പാണ്ടികശാല പറഞ്ഞു.
കെ.എം ബഷീറിനെ ലീഗ് സസ്‌പെന്‍ഡ് ചെയ്തു - സസ്പെന്‍ഡ് ചെയ്തു
സംഭവം പാര്‍ട്ടി അന്വേഷിച്ച ശേഷം മറ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കുമെന്ന് പാര്‍ട്ടി
കെ.എം ബഷീറിനെ ലീഗ് സസ്‌പെന്‍ഡ് ചെയ്തു
എൽഡിഎഫ് നടത്തിയ മനുഷ്യശൃംഖലയിൽ പങ്കെടുത്തത് ബഷീറിന്‍റെ അറിവില്ലായ്മയായാണ് പാർട്ടി കാണുന്നത്. എന്നാൽ ചാനൽ ചർച്ചകളിൽ പരസ്യമായി പാർട്ടിയെയും യുഡിഎഫ് നേതാക്കളെയും വെല്ലുവിളിച്ചുവെന്ന കുറ്റത്തിലാണ് ബഷീറിനെ സസ്പെന്‍ഡ് ചെയ്തതെന്നും ഉമ്മർ പാണ്ടികശാല പറഞ്ഞു.