കോഴിക്കോട്: സിഎഎ വിരുദ്ധ സമരം ചെയ്‌തവർക്കെതിരായ കേസ് പിന്‍വലിക്കുമെന്ന വാഗ്‌ദാനം സർക്കാർ ലംഘിച്ചതായി മുസ്‌ലിം ലീഗ്. സമരക്കാരെ പ്രതികളാക്കിയ കേസിൽ കോടതി നടപടികൾ തുടങ്ങിയ സാഹചര്യത്തിലാണ് പ്രതികരണം.
സർക്കാർ ന്യൂനപക്ഷങ്ങളെ കബളിപ്പിച്ചിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി എം.എ റസാഖ് പറഞ്ഞു.