കേരളം

kerala

ലോക്സഭാ തെരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

എല്ലാ ക്രമക്കേടുകളിലും ജുഡീഷ്യൽ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

By

Published : May 11, 2019, 12:11 PM IST

Published : May 11, 2019, 12:11 PM IST

Updated : May 11, 2019, 12:53 PM IST

ല്ലപ്പള്ളി രാമചന്ദ്രൻ


കോഴിക്കോട്: ഏറ്റവും അധികം കൃത്രിമം നടന്ന തെരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട് നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു പരാമര്‍ശം. സിപിഎം വലിയ തോതിൽ കള്ളവോട്ട് നടത്തി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വർഷങ്ങളായി സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ്. ഇത്തവണ 10 ലക്ഷത്തിലേറെ വോട്ടുകൾ അട്ടിമറിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഓഫീസറുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം അസ്ഥാനത്താണ്. ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ അന്വേഷിക്കാൻ അദ്ദേഹം തയ്യാറായില്ലയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ലോക്സഭാ തെരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും ക്രമക്കേട് നടന്നിട്ടുണ്ട്. ബൂത്തുകളിലെ ബിഎല്‍ഒമാരെല്ലാം സിപിഎമ്മുമായി ബന്ധമുള്ളവരാണ്. അവരുടെ ബയോഡേറ്റ പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പൊലീസ് അസോസിയേഷൻ നേതാക്കൾ ഭീഷണിപ്പെടുത്തിയാണ് പോസ്റ്റൽ ബാലറ്റ് അട്ടിമറിച്ചത്. മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തിയായ ഡിജിപിയുടെ താളത്തിനൊപ്പം തുള്ളുന്ന ഉദ്യോഗസ്ഥരെയല്ല വേണ്ടതെന്നും എല്ലാ ക്രമക്കേടുകളിലും ജുഡീഷ്യൽ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Last Updated : May 11, 2019, 12:53 PM IST

ABOUT THE AUTHOR

...view details