കോഴിക്കോട് :സിപിഐക്ക് കേരള പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതിൻ്റെ തെളിവാണ് ആനി രാജയുടെ പ്രസ്താവനയെന്ന് ബിജെപി നേതാവ് എം.ടി രമേശ്. കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നായിരുന്നു ആനി രാജയുടെ കഴിഞ്ഞ ദിവസത്തെ വിമര്‍ശനം.
സി.പി.ഐയുടെ ആക്ഷേപം ആർ.എസ്.എസിൻ്റെ ചെലവിൽ നടത്തരുതെന്ന് എംടി രമേശ് പറഞ്ഞു. ആർ.എസ്.എസ് സേനകളിൽ നുഴഞ്ഞ് കയറാറില്ല. മുട്ടിൽ മരം മുറി കേസിൽ പ്രതിക്കൂട്ടിലായ സിപിഐ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. സിപിഐ നേതാവിൻ്റെ സംശയത്തിന് മുഖ്യമന്ത്രിയാണ് മറുപടി നൽകേണ്ടതെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു.