കോഴിക്കോട് :കെ-റെയിലിൽഅനാവശ്യമായ അവ്യക്തതയും ഭീതിയും പടർത്തരുതെന്ന് മന്ത്രി കെ. രാജൻ. ഭൂമി ഏറ്റെടുക്കാനുള്ള ശ്രമമല്ല നടക്കുന്നതെന്നും സാമൂഹികാഘാത പഠനത്തിനുള്ള അതിര് അടയാളപ്പെടുത്തൽ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നത് പൊതുസമൂഹത്തിന് ഗുണമായി വരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
K Rail | ആശങ്ക ഉണ്ടാക്കരുത്, ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കില്ലെന്ന് മന്ത്രി കെ. രാജൻ - ബലം പ്രയോഗിച്ച് കെ-റെയിലിനായി ഭൂമി ഏറ്റെടുക്കില്ലെന്ന് മന്ത്രി കെ. രാജൻ
കഴക്കൂട്ടത്ത് ഇന്ന് നടന്ന സംഭവങ്ങളുടെ വിശദാംശങ്ങൾ അറിയില്ലെന്ന് മന്ത്രി
കഴക്കൂട്ടത്ത് ഇന്ന് നടന്ന സംഭവങ്ങളുടെ വിശദാംശങ്ങൾ അറിയില്ല. ജനങ്ങളെ ആക്രമിക്കുകയോ ബലം പ്രയോഗിക്കുകയോ കുടിയൊഴിപ്പിക്കുകയോ ചെയ്യുന്ന ഒരു നടപടിയും ഉണ്ടാകില്ല. നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന് ധാരണ ഉണ്ടാകണം. അതിനാൽ കാര്യങ്ങൾ വിശദീകരിച്ചും എല്ലാവരെയും കൂടെ നിർത്തിയും മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴക്കൂട്ടം കരിച്ചാറയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സമരക്കാരും പൊലീസും തമ്മിലുള്ള ഉന്തിലും തള്ളിനുമിടെ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചവിട്ടി വീഴ്ത്തിയതായി പരാതിയുയര്‍ന്നിരുന്നു.