കേരളം

kerala

ETV Bharat / city

വില്ലേജ് ഓഫീസുകള്‍ നവീകരിക്കും; റവന്യൂമന്ത്രി - റവന്യു ക്വാര്‍ട്ടേഴ്സ്

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍.

കാവിലുംപാറ റവന്യു ക്വാര്‍ട്ടേഴ്‌സ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

By

Published : Jul 13, 2019, 10:38 PM IST

Updated : Jul 13, 2019, 11:02 PM IST

കോഴിക്കോട്: കാവിലുംപാറ റവന്യൂ ക്വാര്‍ട്ടേഴ്‌സ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളാക്കി കഴിഞ്ഞു. ഇത് ജനങ്ങള്‍ക്ക് എറെ സഹായകരമായെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ജീവനക്കാർ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. 25 ലക്ഷം ചെലവഴിച്ചാണ് തൊട്ടില്‍പ്പാലത്ത് കാവിലുംപാറ വില്ലേജ് ഓഫീസിന് സമീപത്തായി ഒരു നില കെട്ടിടം നിര്‍മിച്ചത്. പരിപാടിയില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ് മാസ്റ്റര്‍, കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

വില്ലേജ് ഓഫീസുകള്‍ നവീകരിക്കും; റവന്യൂമന്ത്രി
Last Updated : Jul 13, 2019, 11:02 PM IST

ABOUT THE AUTHOR

...view details