കോഴിക്കോട്: മാവൂരിൽ തോട് നവീകരണ പദ്ധതിക്ക് തുടക്കമാകുന്നു. സംസ്ഥാന സർക്കാരിന്‍റെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി 6.5 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. ഇത് യാഥാർഥ്യമാകുന്നതോടെ കർഷകർക്ക് വലിയ ആശ്വാസമാകും. പ്രധാന വയലുകളിൽ ഒഴുക്ക് തടസപ്പെട്ട് അടഞ്ഞുകിടക്കുന്ന തോടുകളെ ഉപയോഗ യോഗ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മാവൂരിൽ തോട് നവീകരണ പദ്ധതിക്ക് തുടക്കമാകുന്നു
സംസ്ഥാന സർക്കാരിന്‍റെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി 6.5 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്
മാവൂരിൽ തോട് നവീകരണ പദ്ധതിക്ക് തുടക്കമാകുന്നു
മാവൂർ പാടം, എളമരം തുടങ്ങിയ ഭാഗങ്ങളിലെ തോടുകളാണ് നവീകരിക്കുന്നത്. ഇതുവഴി 2500 മീറ്റർ തോട് ആഴവും വീതിയും കൂട്ടും.പ്രധാന തോടുകളിലേക്കുള്ള കൈത്തോടുകളും നവീകരിക്കുണ്ട്.