മരട് ഫ്ലാറ്റ് പ്രശ്‌നം: ആശങ്ക രേഖപ്പെടുത്തി ഗവർണർ - ഗവർണർ
വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ
മരട് ഫ്ലാറ്റ് പ്രശ്‌നം: ആശങ്ക രേഖപ്പെടുത്തി ഗവർണർ
കോഴിക്കോട്: മരട് ഫ്ലാറ്റ് ഉടമകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ അടിയന്തര ഇടപെടലിന്‍റെ ആവശ്യം ഉണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം എങ്ങനെ ഇടപെടണം എന്ന് ആലോചിക്കുകയാണെന്നും കോഴിക്കോട് പറഞ്ഞു. പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാൽ പരസ്യ പ്രതികരണത്തിനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.