കേരളം

kerala

ETV Bharat / city

കൊവിഡ് രോഗിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി - ulliyeri malabar medical college

കോഴിക്കോട് ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളജില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പൊലീസ് കേസെടുത്തതോടെ ജീവനക്കാരനായ അശ്വിനെ സസ്പെന്‍ഡ് ചെയ്തു

കൊവിഡ് രോഗി  പീഡന ശ്രമം  കോഴിക്കോട് ഉള്ള്യേരി  മലബാർ മെഡിക്കൽ കോളജ്  കൊവിഡ് രോഗിക്ക് പീഡനം  ആശുപത്രി ജീവനക്കാരന്‍  അത്തോളി പൊലീസ്  malabar medical college  covid patient rape attempt  rape attempt kozhikode  ulliyeri malabar medical college  hospital employee rape
കൊവിഡ് രോഗിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

By

Published : Nov 16, 2020, 12:25 PM IST

Updated : Nov 16, 2020, 12:43 PM IST

കോഴിക്കോട്: ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ജീവനക്കാരനായ അശ്വിനെതിരെ അത്തോളി പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 11 മണിയോടെ കൊവിഡ് ബാധിതയെ അശ്വിന്‍ ആശുപത്രിയിലെ നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

കൊവിഡ് രോഗിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

യുവതിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ മാതാപിതാക്കളെയും പിന്നീട് രോഗം സ്ഥിരീകരിച്ച് ഇവിടെ പ്രവേശിപ്പിച്ചു. പിതാവ് ഹൃദ്രോഗിയായതിനാല്‍ മാതാവിനൊപ്പം ഒരു മുറിയില്‍ സൗകര്യം ചെയ്തുകൊടുക്കണമെന്ന് യുവതി ആശുപത്രി അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുവതി മുറിയില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാരനായ അശ്വിന്‍ യുവതിയെ ശല്യംചെയ്യാന്‍ തുടങ്ങിയത്. ആശുപത്രിയിലെ രജിസ്റ്ററില്‍നിന്ന് യുവതിയുടെ നമ്പര്‍ ശേഖരിച്ച അശ്വിന്‍ ആദ്യം വാട്‌സാപ്പിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ഡോക്ടര്‍മാരോട് പരാതിപ്പെട്ടതിന് പിന്നാലെയാണ് പിപിഇ കിറ്റ് ധരിച്ചെത്തിയ ജീവനക്കാരന്‍ ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.

നാലാം നിലയിലേക്കാണ് യുവതിയെ ലിഫ്റ്റില്‍ കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച് അശ്വിന്‍ തന്നെ കയറിപിടിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഇതോടെ ഭയന്നുപോയ യുവതി കോണിപ്പടി വഴി താഴെയിറങ്ങാന്‍ ശ്രമിച്ചെങ്കിലും അവിടെ ഫര്‍ണീച്ചറുകള്‍ നിരത്തി വഴി അടച്ചിരുന്നു. തുടര്‍ന്ന് ലിഫ്റ്റില്‍ കയറിയാണ് യുവതി രക്ഷപ്പെട്ടത്. സംഭവത്തില്‍ അത്തോളി പൊലീസ് കഴിഞ്ഞദിവസം തന്നെ യുവതിയില്‍നിന്ന് മൊഴിയെടുത്തിരുന്നു. ഇന്ന് പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. അതിനിടെ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം - യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. തുടർന്ന് യുവാവിനെ ആശുപത്രി അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.

Last Updated : Nov 16, 2020, 12:43 PM IST

ABOUT THE AUTHOR

...view details