കോഴിക്കോട്:'ചരിത്രത്തിൽ നിന്ന് നമ്മൾ ഒന്നും പഠിക്കുകയില്ല' എന്ന ചരിത്ര വാക്യം റഷ്യ - യുക്രൈൻ യുദ്ധത്തിലൂടെ വീണ്ടും പ്രകടമായെന്ന് പ്രൊഫ. എം എൻ കാരശ്ശേരി. റഷ്യൻ സാമ്രാജ്യം വിപുലീകരിക്കാൻ എന്ന വ്യാജേന മതത്തേയും ഭാഷയേയും വ്ളാദ്മിർ പുടിൻ ദുരുപുയോഗം ചെയ്യുകയാണ്. ജനാധിപത്യ വിരുദ്ധ മാർഗത്തിലൂടെ അമേരിക്കൻ രീതി പിന്തുടരുകയാണ് റഷ്യയെന്നും കാരശ്ശേരി പറഞ്ഞു.
'റഷ്യ യുക്രൈനെ ആക്രമിക്കാനുള്ള കാരണം ലളിതമായി പറഞ്ഞാല്‍...': പ്രൊഫ. എം.എൻ കാരശ്ശേരി സംസാരിക്കുന്നു - RUSSIA UKRAINE INVASION
റഷ്യ - യുക്രൈൻ യുദ്ധത്തിന്‍റെ കാര്യകാരണങ്ങളെ കുറിച്ച് വിശദീകരിച്ച് എം എൻ കാരശ്ശേരി
'ചരിത്രത്തിൽ നിന്ന് നാം ഒന്നും പഠിക്കില്ല': എം എൻ കാരശ്ശേരി
യുക്രൈനിലെ എല്ലാ വിഭവങ്ങളും പുടിൻ കവർന്നെടുക്കയാണ്. അയൽ രാജ്യത്തെ ഒരു കോളനിയാക്കാനുള്ള തന്ത്രപരമായ നീക്കമാണ് നടക്കുന്നത്. ആയുധം കൊണ്ട് ഒരു പ്രശ്നവും ശാശ്വതമായി പരിഹരിക്കാൻ കഴിയില്ല. അങ്ങനെ പരിഹരിച്ചതെല്ലാം പിന്നീട് തകർന്നിട്ടുമുണ്ട്. പോരാട്ടം നിർത്തി, സംസാരിച്ചാൽ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു.