കോഴിക്കോട്: വയനാട് ചുരത്തില്‍ ലോറി വളവില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ഗതാഗതം സ്‌തംഭിച്ചു. വയനാട് ചുരം ആറാം വളവിലാണ് ലോറി കുടുങ്ങിയത്. പൊലീസും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു.
വയനാട് ചുരത്തില്‍ ലോറി വളവില്‍ കുടുങ്ങി ; ഗതാഗതം സ്‌തംഭിച്ചു - lorry got stuck wayanad news
ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും പൊലീസും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് ലോറി നീക്കിയതിന് ശേഷമാണ് ഗതാഗതം പൂര്‍വ്വ സ്ഥിതിയിലായത്.
വയനാട് ചുരത്തില്‍ ലോറി വളവില്‍ കുടുങ്ങി ; ഗതാഗതം സ്‌തംഭിച്ചു
Also read: ആലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം
കര്‍ണാടകയില്‍ നിന്നും സിമന്‍റ് കയറ്റിവരികയായിരുന്ന ലോറി വെള്ളിയാഴ്‌ച രാവിലെ 10 നാണ് വളവ് തിരിക്കാനാകാതെ കുടുങ്ങിയത്. മറ്റ് വാഹനങ്ങളില്‍ വന്ന യാത്രക്കാരും സമിതി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് വടം കെട്ടി വലിച്ച് ലോറി നീക്കിയാണ് ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കിയത്.