കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. രണ്ട് മാസത്തിലേറെയായി ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളായ മൂന്ന് പേർക്ക് വേണ്ടിയാണ് ലുക്ക്ഔട്ട് നോട്ടിസ്.
കോഴിക്കോട് സ്വദേശികളായ ഷബീർ, ഗഫൂർ, കൃഷ്ണപ്രസാദ് എന്നിവർക്കായി അന്വേഷണസംഘം ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.
നല്ലളം സ്വദേശിയായ ജുറൈസിനെ മാത്രമാണ് കോഴിക്കോട് രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ട് പൊലീസിന് ഇതുവരെ പിടികൂടാനായത്.