എൽജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു - തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
മൂന്ന് സീറ്റിലാണ് പാര്‍ട്ടി മത്സരിക്കുന്നത്.
![എൽജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ljd candidate announcement election latest news തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ എല്‍ജെഡി വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10952314-thumbnail-3x2-h.jpg)
എൽജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ലോക് താന്ത്രിക് ജനതാദള്‍. കൽപ്പറ്റയിൽ പാർട്ടി സംസ്ഥാന അധ്യക്ഷനും രാജ്യസഭ എം.പിയുമായ എം.വി ശ്രേയാംസ് കുമാർ മത്സരിക്കും. കൂത്തുപറമ്പിൽ മുൻ മന്ത്രി കെ.പി മോഹനൻ സ്ഥാനാർഥിയാകും. ഏറെ തർക്കം നിലനിന്ന വടകരയിൽ മനയത്ത് ചന്ദ്രൻ മത്സരിക്കും. കഴിഞ്ഞ തവണ യുഡിഎഫിൽ ആയിരുന്ന പാർട്ടി ഏഴ് സീറ്റിൽ മത്സരിച്ചിരുന്നെങ്കിലും ഒരിടത്ത് പോലും ജയിച്ചിരുന്നില്ല. ഇത്തവണ ഇടതുമുന്നണിക്കൊപ്പമാണ് പാര്‍ട്ടി.
Last Updated : Mar 10, 2021, 6:41 PM IST