കോഴിക്കോട്:കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 90 ലിറ്റർ മദ്യം കണ്ടെത്തി. റെയിൽവേ പൊലീസും, റേഞ്ച് എക്സൈസും നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.
90 ലിറ്റർ മദ്യം റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ - വ്യാജമദ്യം
കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.
![90 ലിറ്റർ മദ്യം റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ kozhikkode railway station kozhikkode news കോഴിക്കോട് വാർത്തകൾ വിദേശമദ്യം വ്യാജമദ്യം ചാരായം വാറ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11906042-thumbnail-3x2-p.jpg)
മദ്യം
ലോക്ക് ഡൗണ്‍ ശക്തമായതിന് പിന്നാലെ പലയിടത്തും മദ്യം കിട്ടാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ അനധികൃതമായി പലയിടങ്ങളില്‍ നിന്നും മദ്യം കടത്തുന്നുണ്ട്. മാഹിയില്‍ നിന്ന് അനുവദിച്ചതിലും കൂടുതല്‍ അളവില്‍ കടത്തുന്ന മദ്യം സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്ന് എക്സൈസ് പിടിച്ചെടുക്കുന്നുണ്ട്. വ്യാജമദ്യനിര്‍മാണവും വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
also read:കണ്ണൂരിൽ 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും പിടിച്ചെടുത്തു