കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍റെ മകനെ വധിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കത്ത്. അഭിനന്ദിനേയും ആര്‍എംപി നേതാവ് എൻ വേണുവിനേയും വധിയ്ക്കുമെന്നാണ് ഭീഷണി. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും കേൾക്കാത്തത് കൊണ്ടാണ് ടി.പി ചന്ദ്രശേഖരനെ വധിച്ചതെന്ന് ഭീഷണിക്കത്തില്‍ പറയുന്നു.
ടി.പി ചന്ദ്രശേഖരന്‍റെ മകന് വധ ഭീഷണി - tp chandrasekharan news
പല തവണ മുന്നറിയിപ്പ് നൽകിയിട്ടും കേൾക്കാത്തത് കൊണ്ടാണ് ടി.പി ചന്ദ്രശേഖരനെ വധിച്ചതെന്ന് ഭീഷണിക്കത്തില്‍ പറയുന്നു.
![ടി.പി ചന്ദ്രശേഖരന്‍റെ മകന് വധ ഭീഷണി ടിപി ചന്ദ്രശേഖരന്‍റെ മകന് വധ ഭീഷണി ടിപി ചന്ദ്രശേഖരന്‍റെ മകന് വധ ഭീഷണി വാര്‍ത്ത ടിപി മകന്‍ വധഭീഷണി വാര്‍ത്ത ടിപി ചന്ദ്രശേഖരന്‍ വാര്‍ത്ത കെകെ രമ വാര്‍ത്ത അഭിനന്ദ് വധ ഭീഷണി വാര്‍ത്ത എന്‍ വേണു വധ ഭീഷണി വാര്‍ത്ത ടിപി ചന്ദ്രശേഖരന്‍ മകന്‍ ഭീഷണിക്കത്ത് വാര്‍ത്ത ടിപി ചന്ദ്രശേഖരന്‍ മകന്‍ ഭീഷണിക്കത്ത് tp chandrasekharan son death threat tp chandrasekharan son death threat news rmp leader n venu news kk rama news tp chandrasekharan news death threat latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12513583-thumbnail-3x2-tp.jpg)
ടി.പി ചന്ദ്രശേഖരന്‍റെ മകന് വധ ഭീഷണി
തലശ്ശേരി എംഎല്‍എ എ.എൻ ഷംസീറിനെ ചാനൽ ചർച്ചയിൽ ഒന്നും പറയരുതെന്നും കത്തിൽ പറയുന്നുണ്ട്. കെ.കെ രമ എംഎൽഎയുടെ വടകര ഓഫീസിലേയ്ക്കാണ് ഭീഷണിക്കത്ത് വന്നത്. എൻ വേണു കോഴിക്കോട് റൂറൽ എസ്‌പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.