കേരളം

kerala

ETV Bharat / city

ഐഎൻഎല്ലില്‍ അപ്രതീക്ഷിത ട്വിസ്റ്റുകൾ, കാസി ഇരിക്കൂറിന് സെക്കുലർ വിഭാഗത്തിന്‍റെ പിന്തുണ - INL Secular with support for INL Qasim Irikkur faction

ഐഎൻഎല്ലില്‍ നിന്നും പുറത്തുപോയ വിഭാഗമാണ് പിന്നീട് ഐഎൻഎല്‍ സെക്കുലർ എന്ന പേരില്‍ പ്രവർത്തിച്ചുവന്നത്. ഐഎൻഎല്‍ ഒന്നിച്ചു നില്‍ക്കണമെന്ന എല്‍ഡിഎഫിന്‍റെ കർശന നിർദ്ദേശത്തിന് ശേഷം കാസിം ഇരിക്കൂർ വിഭാഗവും അബ്ദുൾ വഹാബ് വിഭാഗവും തുറന്ന ചർച്ചകൾക്ക് തയ്യാറായിരുന്നു. എന്നാല്‍ ഇതുവരെയും അനുനയ ചർച്ചകൾ വിജയമായിട്ടില്ല.

INL Secular with support for INL Qasim Irikkur faction
ഐഎൻഎല്‍

By

Published : Aug 2, 2021, 3:53 PM IST

കോഴിക്കോട്: ഐഎൻഎൽ കാസിം ഇരിക്കൂർ വിഭാഗത്തിന് പിന്തുണയുമായി ഐഎൻഎൽ സെക്കുലർ രംഗത്ത്. ഒപ്പം ചേർന്ന് പ്രവർത്തിക്കാമെന്ന് ചർച്ചകൾക്കൊടുവിൽ ഇരുകൂട്ടരും തീരുമാനിച്ചു. ഐഎൻഎൽ അബ്ദുൾ വഹാബ് വിഭാഗം ഇടതുമുന്നണിക്ക് ചീത്തപ്പേര് ഉണ്ടാക്കിയെന്ന് സെക്കുലർ വിഭാഗം അഭിപ്രായപ്പെട്ടു. അവർ കാരണമാണ് ഐഎൻഎല്ലിൽ നിന്നും പുറത്ത് പോകേണ്ടി വന്നതെന്നും ചർച്ചയിൽ വ്യക്തമാക്കി.

also read:ഐഎൻഎൽ യോഗത്തില്‍ സംഘർഷം; ചേരിതിരിഞ്ഞ് തമ്മില്‍തല്ലി പ്രവർത്തകർ

നേരത്തെ ഐഎൻഎല്ലില്‍ നിന്നും പുറത്തുപോയ വിഭാഗമാണ് പിന്നീട് ഐഎൻഎല്‍ സെക്കുലർ എന്ന പേരില്‍ പ്രവർത്തിച്ചുവന്നത്. ഐഎൻഎല്‍ ഒന്നിച്ചു നില്‍ക്കണമെന്ന എല്‍ഡിഎഫിന്‍റെ കർശന നിർദ്ദേശത്തിന് ശേഷം കാസിം ഇരിക്കൂർ വിഭാഗവും അബ്ദുൾ വഹാബ് വിഭാഗവും തുറന്ന ചർച്ചകൾക്ക് തയ്യാറായിരുന്നു. എന്നാല്‍ ഇതുവരെയും അനുനയ ചർച്ചകൾ വിജയമായിട്ടില്ല.

also read:സേട്ടിന് സ്‌മാരകം: പിരിച്ച കോടിയുമില്ല, കണക്കുമില്ല, ഐഎൻഎല്‍ ചെറിയ മീനല്ല

also read:ഐഎൻഎല്ലില്‍ ജീവൻമരണ പോരാട്ടം; മന്ത്രി പോയാല്‍ എംഎല്‍എ, ഇനി ഗ്രൂപ്പ് യുദ്ധം

ഇരു വിഭാഗങ്ങളും പരസ്യമായി തെരുവില്‍ ഏറ്റുമുട്ടുന്ന സാഹചര്യം വരെയുണ്ടായിരുന്നു. ഇത് എല്‍ഡിഎഫിന് ക്ഷീണമുണ്ടായതിനെ തുടർന്ന് ഇരു വിഭാഗങ്ങളെയും എകെജി സെന്‍ററില്‍ വിളിച്ചുവരുത്തി ഒന്നിച്ചു പോകാൻ എല്‍ഡിഎഫ് കൺവീനർ എ വിജയരാഘവൻ കർശന നിർദ്ദേശം നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details