കോഴിക്കോട്: ചുരം റോഡിനോട് പൊതുമരാമത്ത് വകുപ്പ് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുറ്റ്യാടി പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു.
കുറ്റ്യാടി പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ - പൊതുമരാമത്ത് വകുപ്പ്
ചുരത്തിലെ ഓടയിൽ കഴിഞ്ഞ വർഷം മണ്ണിടിച്ചിലിൽ നിറഞ്ഞ മണ്ണ് മാറ്റാൻ പോലും അധികൃതർ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധ സമരം.
പി.ഡബ്ല്യു.ഡി. ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
കഴിഞ്ഞ കാലവർഷത്തിൽ കുറ്റ്യാടി ചുരം റോഡിൽ പലയിടങ്ങളിലായി ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. എന്നാൽ വീണ്ടുമൊരു കാലവർഷം എത്തിയിട്ടും ചുരത്തിലെ ഓടയിൽ നിറഞ്ഞ മണ്ണ് മാറ്റാൻ പോലും അധികൃതർ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധ സമരം. പത്താം വളവിനോട് ചേർന്ന് ചുരം റോഡ് വളരെ അപകടാവസ്ഥയിലാണ്.
Last Updated : Jun 18, 2019, 10:05 PM IST