കോഴിക്കോട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാൻസർ നിവാരണ പദ്ധതി 'ജീവനം', മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പയ്യാനക്കൽ ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ ക്യാമ്പിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു. ബ്രെസ്റ്റ് ക്യാന്‍സര്‍, യൂട്ടറസ് ക്യാന്‍സര്‍ രോഗികള്‍ക്കാണ് ക്യാമ്പില്‍ പ്രാധാന്യം നല്‍കിയത്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട് കോർപറേഷൻ കുടുംബശ്രീ 2012ൽ ആരംഭിച്ച 'ജീവനം പദ്ധതി' മൂന്നാം ഘട്ടത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാൻസർ രോഗികളെ കണ്ടെത്തി വേണ്ട സംരക്ഷണം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജീവനം പദ്ധതി
പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന രോഗികൾക്ക് വേണ്ട ചികിത്സാസഹായവും മാനസിക പിന്തുണയും കുടുംബശ്രീ പ്രവർത്തകർ നൽകും. കോഴിക്കോട് കോർപറേഷൻ കുടുംബശ്രീ 2012ൽ ആരംഭിച്ച ജീവനം പദ്ധതിയുടെ രണ്ടുഘട്ടങ്ങൾ നേരത്തേ പൂർത്തീകരിച്ചിരുന്നു. കോർപറേഷൻ പരിധിയിലെ ക്യാൻസർ രോഗികളെ കണ്ടെത്തി വേണ്ട സംരക്ഷണം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Last Updated : Mar 3, 2019, 11:43 PM IST