കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ എഞ്ചിന് തീപിടിച്ചു. തിരുവമ്പാടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. ബുധനാഴ്‌ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം - ksrtc news
തിരുവമ്പാടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്.
ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസ് എഞ്ചിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം
മുക്കം റോഡിലെ സൈന ടവറിന് സമീപത്ത് എത്തിയപ്പോഴാണ് എഞ്ചിനിൽ നിന്നും പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്. ഡ്രൈവർ, ഉണ്ണിമോയിയുടെ സമയോചിതമായ ഇടപെടൽ മൂലം ബസ് നിർത്തി യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തുടർന്ന് നാട്ടുകാരും ബസ് ജീവനക്കാരും സമീപത്തെ പോർട്ടർമാരും അടങ്ങുന്ന സംഘം തീയണക്കുകയായിരുന്നു.
ALSO READ:'മധ്യപ്രദേശ് എന്നാൽ ബിജെപി'; ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പി. മുരളീധർ റാവു