തിരുവനന്തപുരം: വൈദ്യുതി വിച്ഛേദിക്കുമെന്ന ഭീഷണിയുമായി കെഎസ്ഇബിയുടെ പേരിൽ ഉപഭോക്താക്കൾക്ക് വ്യാജ എസ്എംഎസ് അയച്ചെന്ന് പരാതി. ഇതേത്തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകിയതായി കെഎസ്ഇബി വ്യക്തമാക്കി. കുടിശ്ശിക നിവാരണത്തിന്‍റെ ഭാഗമായി കെഎസ്ഇബി ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്ന പശ്ചാത്തലം മുതലെടുത്താണ് വ്യാജസന്ദേശങ്ങളുമെത്തുന്നത്.
വൈദ്യുതി വിച്ഛേദിക്കുമെന്ന് വ്യാജ സന്ദേശം, നടപടിയുമായി കെഎസ്‌ഇബി
ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, ഒടിപി തുടങ്ങിയ വിവരങ്ങളോ കെഎസ്‌ഇബി ആവശ്യപ്പെടില്ല. വ്യാജ സന്ദേശങ്ങളോ ഫോൺ കോളുകളോ ലഭിച്ചാൽ 9496001912 എന്ന വാട്‌സ്‌ആപ്പ് നമ്പറിൽ അറിയിക്കണമെന്ന് കെഎസ്‌ഇബി അറിയിച്ചു.
പതിവുശൈലിയിൽ അല്ലാതെ വൈദ്യുതി വിച്ഛേദിക്കുമെന്ന മുന്നറിയിപ്പ് വന്നതോടെ ചില ഉപഭോക്താക്കൾ കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന കേന്ദ്രത്തിൽ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് വ്യക്തമായത്. കുടിശ്ശിക നിവാരണത്തിന്‍റെ ഭാഗമായി കെഎസ്ഇബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, കുടിശ്ശിക തുക, സെക്ഷന്‍റെ പേര്, പണമടയ്ക്കാനുള്ള വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, ഒടിപി തുടങ്ങിയ വിവരങ്ങളോ ആവശ്യപ്പെടില്ല. വ്യാജ സന്ദേശങ്ങളോ ഫോൺ കോളുകളോ ലഭിച്ചാൽ 9496001912 എന്ന വാട്‌സ്‌ആപ്പ് നമ്പറിൽ അറിയിക്കണമെന്നും കെഎസ്‌ഇബി അറിയിച്ചു.
TAGGED:
KSEB power cut off