കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നിഷേധിച്ചതിനെതിരെ മിഠായിതെരുവിൽ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സംഘടനകളും യൂത്ത് കോൺഗ്രസും ചേർന്നാണ് പ്രതിഷേധിച്ചത്. വ്യാപാരികൾക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തടഞ്ഞാലും തുറക്കും ഞങ്ങള്‍
പൊലീസ് തടഞ്ഞാലും കടകൾ തുറന്നു പ്രവർത്തിക്കുമെന്ന നിലപാടിലാണ് വ്യാപാരികൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ വലിയ സാമ്പത്തിക നഷ്ടവും കടബാധ്യതയും ഉണ്ടാക്കിയെന്ന് വ്യാപാരികൾ പറയുന്നു.
ആത്മഹത്യയിലേക്ക് നയിക്കരുത്
ഒന്നരമാസമായി കടകൾ അടഞ്ഞുകിടക്കുകയാണ്, നഷ്ടം ക്രമാതീതമായി വർധിച്ചു. കടകളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വിൽക്കാൻ കഴിയാത്ത വിധം ഉപയോഗശൂന്യമായി മാറി. കടബാധ്യതയും, വാടക ബാധ്യതയും ക്രമാതീതമായി വർധിക്കുന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യത്തിലാണെന്നും മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. അതേസമയം അനുമതിയില്ലാതെ കട തുറന്നാൽ കർശന നടപടിയെടുക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ മുന്നറിയിപ്പ് നൽകിയിരുന്നു.
തെരുവിലിറങ്ങി കോഴിക്കോട്ടെ വ്യാപാരികള്‍; മിഠായിത്തെരുവില്‍ സംഘര്‍ഷം അനുമതി ആഴ്ചയില്‍ ഒരു ദിവസം മാത്രം
കൊവിഡ് വ്യാപാനം രൂക്ഷമായ നഗരം സി കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ വെള്ളിയാഴ്ച മാത്രമാണ് കടകൾ തുറക്കാൻ അനുമതിയുള്ളത്. കടകൾ തുറക്കണമെന്ന് ആഹ്വാനം ചെയ്തുള്ള സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ജില്ലാ പൊലീസ് മേധാവി മുന്നറിയിപ്പ് നൽകിയത്. ഇതിന് പിന്നാലെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. കൊവിഡ് ലംഘനം നടത്തി പ്രതിഷേധിച്ച വ്യാപാരികൾക്കെതിരെ പൊലീസ് കേസെടുത്തു.
Also Read: പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്; ഡീസല്‍ വില കുറഞ്ഞു