കോഴിക്കോട്:കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ജില്ലയിൽ അശാസ്ത്രീയമായി കടകമ്പോളങ്ങൾ അടച്ചിടുന്ന നടപടിയിൽ പ്രതിഷേധവുമായി വ്യാപാരികൾ. മുക്കം കൂടരഞ്ഞിയിൽ വ്യാപാരികൾ നിയമങ്ങൾ ലംഘിച്ച് കടകൾ തുറന്നു. കഴിഞ്ഞ 24 ദിവസത്തിലധികമായി പഞ്ചായത്ത് മുഴുവനായും നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം.
കൊവിഡ് നിയന്ത്രണം അശാസ്‌ത്രീയം: കടകൾ തുറന്ന് വ്യാപാരി പ്രതിഷേധം - കോഴിക്കോട് വ്യാപാരി പ്രതിഷേധം
കഴിഞ്ഞ 24 ദിവസത്തിലധികമായി പഞ്ചായത്ത് മുഴുവനായും നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം.
കൊവിഡ് നിയന്ത്രണം അശാസ്‌ത്രീയം: കടകൾ തുറന്ന് വ്യാപാരി പ്രതിഷേധം
രാവിലെ പ്രകടനമായെത്തിയ വ്യാപാരികൾ മുഴുവൻ കടകളും തുറന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. പൊലീസ് എത്തി കടകൾ അടപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വ്യാപാരികൾ തയ്യാറായില്ല. ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് സമര രംഗത്തിറങ്ങിയതെന്ന് വ്യാപാരികൾ പറയുന്നു.
ALSO READ:'ഹരിത' വിവാദം: MSF സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് പൊലീസ് നോട്ടീസ്
Last Updated : Sep 10, 2021, 3:49 PM IST