കോഴിക്കോട്- ഷൊർണ്ണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു - ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു
ഷൊർണ്ണൂരിൽ നിന്നുള്ള വിദഗ്‌ധ സംഘം പാതയിൽ പരിശോധന നടത്തിയ ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സർവീസ് പുനരാരംഭിച്ചത്.
കോഴിക്കോട്: കോഴിക്കോട് - ഷൊർണ്ണൂർ റൂട്ടിൽ രണ്ടു ദിവസമായി മുടങ്ങിക്കിടന്ന ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു. ഷൊർണ്ണൂരിൽ നിന്നുള്ള വിദഗ്‌ധ സംഘം പാതയിൽ പരിശോധന നടത്തിയ ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സർവീസ് പുനരാരംഭിച്ചത്. നിലവിൽ കോഴിക്കോട് മുതൽ ഷൊർണ്ണൂർ വരെ എല്ലാ ട്രെയിനുകളും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാകും സർവീസ് നടത്തുക. നാളെ വൈകുന്നേരം വരെ സ്പെഷൽ പാസഞ്ചർ ട്രെയിൻ എന്ന ശ്രേണിയിലാണ് സർവീസ് നടത്തുകയെന്നും നാളെ വൈകുന്നേരത്തോടെ സർവീസുകൾ മുഴുവനായും പൂർവ സ്ഥിതിയിലാകുമെന്നും പാലക്കാട് ഡിവിഷൻ പി ആർ ഒ എംകെ ഗോപിനാഥ് അറിയിച്ചു.