കേരളം

kerala

ETV Bharat / city

പത്ത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ആറ് വർഷം കഠിന തടവ് - പ്രതിക്ക് ആറ് വർഷം കഠിന തടവ് ശിക്ഷ

പ്രതിയുടെ വീട്ടിൽ പച്ചക്കറി വാങ്ങാൻ പോയ ബാലികയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

kozhikode pocso case  Ten-year-old girl sexually abused  Ten-year-old girl sexually abused news  koilandy fast track special court  pocso case kozhikode news  പത്ത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു  പത്ത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്  പ്രതിക്ക് ആറ് വർഷം കഠിന തടവ് ശിക്ഷ  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി
പത്ത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ആറ് വർഷം കഠിന തടവ്

By

Published : Nov 10, 2021, 10:39 AM IST

കോഴിക്കോട്: പത്ത് വയസുള്ള ബാലികയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവ് വിധിച്ച് കോടതി. മരുതോങ്കര കീഴാത്തും കുഴിയിൽ രാജുവിനാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക് ഇരുപത്തി അയ്യായിരം രൂപ പിഴയും കോടതി വിധിച്ചു.

കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് അനിൽ ടി പിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

2018ലാണ് കേസിന് ആസ്‌പദമായ സംഭവം. പ്രതിയുടെ വീട്ടിൽ പച്ചക്കറി വാങ്ങാൻ പോയ ബാലികയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തൊട്ടിൽപാലം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ. സുനിൽകുമാർ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജെതിൻ ഹാജരായി.

ALSO READ:തിരക്കേറിയ റോഡില്‍ ഇരു ചക്രവാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് ഓഡി കാർ, ഒരു മരണം: ഞെട്ടിക്കുന്ന ദൃശ്യം

ABOUT THE AUTHOR

...view details