കോഴിക്കോട്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഇതിലും മികച്ച തുടക്കം വേറെന്തുണ്ട്. ഏറെ നാളത്തെ ഗിന്നസ് റെക്കോഡ് എന്ന സ്വപ്‌നമാണ് കടലുണ്ടി സ്വദേശി ആദിത്യ എവി പുതുവത്സര ദിനത്തില്‍ സാക്ഷാത്കരിച്ചത്. മെഹന്തിയിട്ടാണ് ആദിത്യ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സില്‍ സ്വന്തം പേര് ചേര്‍ത്തത്.
ഒരു മണിക്കൂറിൽ 700 കൈകളിൽ മെഹന്തിയിട്ട് ഗിന്നസില്‍ ഇടം നേടാനായിരുന്നു ശ്രമം. എന്നാൽ 910 കൈകളിലാണ് ആദിത്യ മെഹന്തിയിട്ടത്. നിലവിലെ റെക്കോഡായ 600 കൈകളിലെ മെഹന്തിയിടൽ കേവലം 40 മിനുട്ട് കൊണ്ട് ആദിത്യ മറികടന്നു.
കടലുണ്ടി പഞ്ചായത്തിലെ മണ്ണൂർ സിഎം ഹയർ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്രകടനം. രാവിലെ പത്ത് മണിയോടെ മത്സരം ആരംഭിച്ചു. പത്ത് മിനുട്ടിനുള്ളിൽ 120 കൈകളിലും ഇരുപതാം മിനുട്ടിൽ 264 കൈകളിലും ആദിത്യ മെഹന്തിയിട്ടു. നാൽപതാം മിനുട്ടിൽ 650 കൈകളിൽ മെഹന്തിയിട്ട് നിലവിലെ റെക്കോഡ് മറികടന്നു.