കോഴിക്കോട്: മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കാന്‍റീന്‍ അടച്ചുപൂട്ടി. കാന്‍റീന്‍ പ്രവർത്തനത്തെ കുറിച്ചുണ്ടായ ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പ്രിന്‍സിപ്പാളിനോട് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാന്‍റീന്‍ അടച്ച് പൂട്ടുകയായിരുന്നു.
വൃത്തിഹീനമായ സാഹചര്യം: കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍റീന്‍ അടച്ചുപൂട്ടി - kozhikode medical college canteen closed news
കാന്‍റീന്‍ പ്രവർത്തനത്തെ കുറിച്ചുണ്ടായ ആരോപണം അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.
![വൃത്തിഹീനമായ സാഹചര്യം: കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍റീന്‍ അടച്ചുപൂട്ടി കാന്‍റീന്‍ അടച്ചുപൂട്ടി കാന്‍റീന്‍ അടച്ചുപൂട്ടി വാര്‍ത്ത മെഡിക്കല്‍ കോളജ് കാന്‍റീന്‍ അടച്ചുപൂട്ടി മെഡിക്കല്‍ കോളജ് കാന്‍റീന്‍ അടച്ചുപൂട്ടി വാര്‍ത്ത മെഡിക്കല്‍ കോളേജ് കാന്‍റീന്‍ അടച്ചുപൂട്ടി മെഡിക്കല്‍ കോളേജ് കാന്‍റീന്‍ അടച്ചുപൂട്ടി വാര്‍ത്ത കോഴിക്കോട് മെഡിക്കല്‍ കോളേജ് വാര്‍ത്ത കോഴിക്കോട് മെഡിക്കല്‍ കോളേജ് കോഴിക്കോട് മെഡിക്കല്‍ കോളജ് കോഴിക്കോട് മെഡിക്കല്‍ കോളജ് വാര്‍ത്ത കോഴിക്കോട് മെഡിക്കല്‍ കോളജ് പൂട്ടി വാര്‍ത്ത കോഴിക്കോട് മെഡിക്കല്‍ കോളജ് പൂട്ടി മാതൃശിശു സംരക്ഷണ കേന്ദ്രം കാന്‍റീന്‍ വാര്‍ത്ത മാതൃശിശു സംരക്ഷണ കേന്ദ്രം കാന്‍റീന്‍ വീണ ജോര്‍ജ് വാര്‍ത്ത വീണ ജോര്‍ജ് കാന്‍റീന്‍ പൂട്ടി വാര്‍ത്ത കാന്‍റീന്‍ പൂട്ടി canteen closed news canteen closed medical college canteen closed medical college canteen closed news kozhikode medical college canteen closed kozhikode medical college canteen kozhikode medical college canteen news kozhikode medical college canteen closed news veena george news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13538064-thumbnail-3x2-do.jpg)
വൃത്തിഹീനമായ സാഹചര്യം: കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍റീന്‍ അടച്ചുപൂട്ടി
പരിശോധന റിപ്പോര്‍ട്ട് നല്‍കാൻ ഭക്ഷ്യ സുരക്ഷ വിഭാഗത്തോട് മന്ത്രി നിര്‍ദേശം നൽകുകയും ചെയ്‌തു. ഐഎംസിഎച്ചിൽ സ്വകാര്യ വ്യക്തി നടത്തുന്ന കാന്‍റീനിലെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. ദിനം പ്രതി നൂറുകണക്കിന് പേരാണ് കാൻ്റീനിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍റീന്‍ അടച്ചുപൂട്ടി
Also read: തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് ഒപി വീണ്ടും ഡീലക്‌സ് പേ വാര്‍ഡിലേക്ക്
Last Updated : Nov 3, 2021, 4:09 PM IST