കോഴിക്കോട്: ക്രിസ്‌മസ് ആഘോഷങ്ങൾക്ക് ചാരുത പകരാൻ നക്ഷത്ര വിപണി സജീവമായി. ഇത്തവണയും എൽഇഡി നക്ഷത്രങ്ങളാകും ക്രിസ്‌മസ് വിപണിയിലെ താരങ്ങൾ. 140 രൂപ മുതലാണ് എൽഇഡി നക്ഷത്രങ്ങളുടെ വില. പേപ്പർ നക്ഷത്രങ്ങൾക്ക് 30 രൂപ മുതലാണ് വില തുടങ്ങുന്നത്.
സജീവമായി ക്രിസ്‌മസ് വിപണി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് വിപണിയിലുണ്ടായ വിലക്കയറ്റം മൂലം പ്ലാസ്റ്റിക് നക്ഷത്രങ്ങൾക്ക് ചെറിയ തോതില്‍ വില വർധനവുണ്ടായിട്ടുണ്ട്. വിവിധ തരം നക്ഷത്രങ്ങൾക്ക് പുറമെ ക്രിസ്‌മസ് ട്രീയും, മറ്റു അലങ്കാര സാമഗ്രികളും, എൽഇഡി ലൈറ്റുകളും വിപണിയിലെത്തിച്ചിട്ടുണ്ട്.
കൊവിഡ് മൂലം കഴിഞ്ഞ ക്രിസ്‌മസ് വിപണിയിൽ കച്ചവടം നന്നേ കുറവായിരുന്നു. ഇത്തവണ മികച്ച കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. എങ്കിലും കൊവിഡ് പ്രതിസന്ധി പൂർണമായും മാറാത്ത സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കച്ചവടം കുറവായിരിക്കുമെന്ന ആശങ്കയും വ്യാപാരികള്‍ക്കുണ്ട്.
നക്ഷത്രങ്ങളുടെ കച്ചവടം പുതുവർഷം വരെ നീണ്ടു നിൽക്കുമെന്നതിനാൽ ഇത്തവണത്തെ ക്രിസ്‌മസ് വിപണി കച്ചവടക്കാരുടെ തിരിച്ചുവരവിന് കൂടി അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരി സമൂഹം.
Also read: Penguins post Christmas wishes to Santa| സാന്താക്ലോസിന് ആശംസ കത്തുകളയക്കുന്ന പെന്‍ഗ്വിനുകള്‍; ലണ്ടനില്‍ നിന്നൊരു കൗതുക കാഴ്‌ച