കോഴിക്കോട്: പേരാമ്പ്ര കായണ്ണയിൽ ഭക്ഷ്യവിഷ ബാധ. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. ചടങ്ങിൽ പങ്കെടുത്ത 50ലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ആരുടേയും ആരോഗ്യനില ഗുരുതരമല്ല. ഈ മാസം എട്ടാം തിയതിയാണ് വിവാഹ സൽക്കാരം നടന്നത്. ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇരുപതോളം കുട്ടികളാണ് വയറിളക്കവും പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയത്.