കോഴിക്കോട്: രക്തസാക്ഷിക്ക് അഭിവാദ്യമർപ്പിച്ച് ഡിവൈഎഫ്ഐ നേതാക്കൾ പള്ളി സെമിത്തേരിയിൽ. താമരശ്ശേരി ബ്ലോക്ക് സമ്മേളനത്തിന്‍റെ ഭാഗമായാണ് ഡിവൈഎഫ്ഐ പ്രസിഡന്‍റ് എസ് സതീഷിന്‍റെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ സെന്‍റ് ജോർജ്ജ് വലിയ പള്ളിയിലെത്തി എ.വി ഉമ്മന്‍റെ രക്തസാക്ഷി സ്‌മരണ പുതുക്കിയത്.
രക്തസാക്ഷിക്ക് സെമിത്തേരിയിലെത്തി ഡിവൈഎഫ്‌ഐ നേതാക്കളുടെ അഭിവാദ്യം - kozhikode dyfi leaders in church cemetery
സിപിഎമ്മോ പോഷക സംഘടനകളോ ഇത്തരത്തിൽ പള്ളിമേടയിലെ സെമിത്തേരിയില്‍ എത്തി രക്തസാക്ഷി സ്‌മരണ പുതുക്കുന്നത് പതിവുള്ളതല്ല.
കോഴിക്കോട് രക്തസാക്ഷിക്ക് സെമിത്തേരിയിലെത്തി ഡിവൈഎഫ്‌ഐ നേതാക്കളുടെ അഭിവാദ്യം
1972ല്‍ കാളികാവിൽ വെച്ചാണ് ഉമ്മൻ കൊല്ലപ്പെട്ടത്. തോട്ടം തൊഴിലാളികൾക്ക് വേണ്ടി സമരങ്ങൾ നയിച്ച നേതാവായിരുന്നു എ.വി ഉമ്മൻ. സിപിഎമ്മോ പോഷക സംഘടനകളോ ഇത്തരത്തിൽ പള്ളിമേടയിലെ സെമിത്തേരിയില്‍ എത്തി രക്തസാക്ഷി സ്‌മരണ പുതുക്കുന്നത് പതിവുള്ളതല്ല. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ നേതാക്കൾ സെമിത്തേരിയിലെത്തി അഭിവാദ്യമർപ്പിച്ചത് ചർച്ചയാകുന്നത്.
Also read: സിദാന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കുന്ന 'റാസ്‌പി' ; റോബോട്ട് വികസിപ്പിച്ച് ഒന്‍പതാം ക്ലാസുകാരന്‍