കേരളം

kerala

ETV Bharat / city

ദമ്പതികള്‍ മരിച്ച നിലയില്‍; കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതായി സൂചന - വടകര ഭാര്യ ഭർത്താവ് മരിച്ച നിലയില്‍

ഭർത്താവിന്‍റെ മൃതദേഹം വരാന്തയിൽ തൂങ്ങിയ നിലയിലും ഭാര്യയുടെത് മുറിയിലെ കിടക്കയിലുമാണ് കണ്ടെത്തിയത്

kozhikode couple death  couple found dead in kozhikode  kozhikode couple found dead inside house  kozhikode husband murder wife  കോഴിക്കോട് ദമ്പതികള്‍ മരിച്ച നിലയില്‍  തിരുവള്ളൂർ ദമ്പതികള്‍ മരണം  വടകര ഭാര്യ ഭർത്താവ് മരിച്ച നിലയില്‍  ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി
കോഴിക്കോട് ദമ്പതികള്‍ മരിച്ച നിലയില്‍; കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതായി സൂചന

By

Published : Jun 6, 2022, 9:27 AM IST

കോഴിക്കോട്:വടകര തിരുവള്ളൂരില്‍ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുയ്യാലിൽ മീത്തൽ ഗോപാലൻ, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്‍റെ മൃതദേഹം വരാന്തയിൽ തൂങ്ങിയ നിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ലീലയെ കൊലപ്പെടുത്തിയ ശേഷം ഗോപാലൻ ജീവനൊടുക്കിയതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ലീല ഏറെനാളായി അസുഖ ബാധിതയായി കിടപ്പിലായിരുന്നു. ഇതിൻ്റെ മനോവിഷമത്തില്‍ ലീലയെ കൊലപ്പെടുത്തി ഗോപാലന്‍ ആത്മഹത്യ ചെയ്‌തതാകാമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Also read: പാലക്കാട് ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു

ABOUT THE AUTHOR

...view details