കോഴിക്കോട്:വടകര ചെരണ്ടത്തൂരിൽ വീട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ ആർഎസ്‌എസ് പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ഹരിപ്രസാദിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്.
കോഴിക്കോട് ബോംബ് സ്‌ഫോടനം; ഹരിപ്രസാദിനെതിരെ പൊലീസ് കേസെടുത്തു - Cherandathoor maniyur bomb blast updates
ബുധനാഴ്‌ച വൈകിട്ട് ഏഴോടെയാണ് ആർഎസ്‌എസ് പ്രവർത്തകനായ ഹരിപ്രസാദിന്‍റെ വീട്ടിൽ സ്‌ഫോടനമുണ്ടായത്.
ബുധനാഴ്‌ച വൈകിട്ട് ഏഴോടെയാണ് ഹരിപ്രസാദിന്‍റെ വീട്ടിൽ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇയാളുടെ കൈപ്പത്തികൾ ചിതറിപ്പോയിരുന്നു. ഹരിപ്രസാദ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാടൻ ബോംബ് നിർമാണത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഓലപ്പടക്കത്തിൻ്റെ അവശിഷ്‌ടങ്ങൾ പ്രദേശത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സംഘം ഹരിപ്രസാദിൻ്റെ വീട്ടിൽ പരിശോധന നടത്തും.
READ MORE:ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ സ്‌ഫോടനം; അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന