കേരളം

kerala

കൂടത്തായി വ്യാജ ഒസ്യത്ത്; റവന്യൂ ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് പൂർത്തിയായി

By

Published : Oct 16, 2019, 3:21 PM IST

Updated : Oct 16, 2019, 3:58 PM IST

ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെയും മുന്‍ വില്ലേജ് ഓഫീസറുടെയും മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്

കൂടത്തായി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിക്ക് വ്യാജരേഖ നിര്‍മിച്ച് നല്‍കിയ കേസില്‍ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെയും കൂടത്തായി മുൻ വില്ലേജ് ഓഫീസര്‍ കിഷോര്‍ ഖാന്‍റെയും മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായി. ഡെപ്യൂട്ടി കലക്ടർ സി.ബിജുവിന്‍റെ നേതൃത്വത്തിലാണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് ഇരുവരുടെയും മൊഴി റനവ്യൂ സംഘം രേഖപ്പെടുത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നപ്പോൾ തന്നെ ഡെപ്യൂട്ടി തഹസിൽദാറുടെ മൊഴി റവന്യൂ സംഘം രേഖപ്പെടുത്തിയിരുന്നു.

ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെയും കൂടത്തായി മുൻ വില്ലേജ് ഓഫീസര്‍ കിഷോര്‍ ഖാന്‍റെയും മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായി

കിഷോർ ഖാന്‍റെ മൊഴി ഇന്നലെയാണ് രേഖപ്പെടുത്തിയത്. നേരത്തെ ഇവർ നൽകിയ മൊഴിയിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ന് വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്. മൊഴിയിൽ കൂടുതൽ കൃത്യത വരുത്തുന്നതിനാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയതെന്നും അന്തിമ റിപ്പോർട്ട് തയ്യാറായിട്ടില്ലെന്നും ഡെപ്യൂട്ടി കലക്ടർ സി.ബിജു പറഞ്ഞു. അതേ സമയം കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് താൻ ഇന്നും ആവർത്തിച്ചതെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നും ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീ പ്രതികരിച്ചു.

Last Updated : Oct 16, 2019, 3:58 PM IST

ABOUT THE AUTHOR

...view details