കേരളം

kerala

ETV Bharat / city

ജോളി ഒരാഴ്ച പൊലീസ് കസ്‌റ്റഡിയില്‍; കൂകിവിളിച്ച് ജനക്കൂട്ടം - കൂടത്തായി കൊലപാതക പരമ്പര: ജോളി ഒരാഴ്‌ച പൊലീസ് കസ്‌റ്റഡിയില്‍

പൊലീസ് കസ്റ്റഡി ഏഴ് ദിവസത്തേക്ക്. മാത്യു, പ്രജികുമാര്‍ എന്നിവരെയും ഈ മാസം 16 വരെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു. പ്രതികളെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തു.

ജോളി ആറ് ദിവസം പൊലീസ് കസ്‌റ്റഡിയില്‍; കൂകിവിളിച്ച് ജനക്കൂട്ടം

By

Published : Oct 10, 2019, 12:04 PM IST

Updated : Oct 10, 2019, 12:32 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളി അടക്കം മൂന്ന് പേരെ ഒരാഴ്ചത്തേക്ക് പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു. ജോളിക്ക് പുറമേ മാത്യു, പ്രജികുമാര്‍ എന്നിവരെയാണ് ഈ മാസം 16 വരെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടിരിക്കുന്നത്. താമരശേരി കോടതിയാണ് കേസില്‍ പൊലീസിന്‍റെ കസ്‌റ്റഡി അപേക്ഷ അംഗീകരിച്ചത്. പതിനൊന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരാഴ്ചത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചത്.

അതിനിടെ, അഡ്വ.ബി.എ ആളൂര്‍ ജോളിയുടെ വക്കാലത്ത് ഏറ്റെടുത്തതായി അറിയിച്ചു. ജൂനിയർ അഭിഭാഷകൻ കോടിയില്‍ ഹാജരായി. വന്‍ജനക്കൂട്ടമാണ് പ്രതികളെ എത്തിക്കുന്ന വാര്‍ത്തയറിഞ്ഞ് താമരശ്ശേരി കോടതിക്ക് മുന്നില്‍ തടിച്ചു കൂടിയത്. കനത്ത സുരക്ഷയാണ് കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്. ജോളിയെ കോടതിയിലേക്ക് കൊണ്ടു പോകുമ്പോൾ കൂകി വിളിച്ചാണ് കോടതി പരിസരത്ത് നിന്ന ജനക്കൂട്ടം പ്രതികരിച്ചത്. അതിനു ശേഷം പ്രതികളെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ വിശദമായി ചോദ്യം ചെയ്തു.

Last Updated : Oct 10, 2019, 12:32 PM IST

ABOUT THE AUTHOR

...view details