കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണ സംഘം വിപുലീകരിക്കുന്നു. കൊലപാതക പരമ്പരയിലെ മരണങ്ങൾ പ്രത്യേകം അന്വേഷിക്കും. 11 പേരുള്ള ടീം ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം നടത്തും. റൂറൽ എസ് പി കെ ജി സൈമണാണ് ഏകോപന ചുമതല.
കൂടത്തായി കൊലപാതകം; ആറ് മരണങ്ങളും പ്രത്യേകം അന്വേഷിക്കും - seperate-investigation-teams
അന്വേഷണ സംഘം വിപുലീകരിക്കുന്നു. ജില്ലയിലെ മിടുക്കരായ ഉദ്യോഗസ്ഥരെ ഒന്നിച്ച് ചേര്‍ക്കും. ഏകോപന ചുമതല റൂറൽ എസ് പി കെ ജി സൈമണിന്.
![കൂടത്തായി കൊലപാതകം; ആറ് മരണങ്ങളും പ്രത്യേകം അന്വേഷിക്കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4695178-813-4695178-1570590760221.jpg)
ജില്ലയിലെ മിടുക്കരായ ഉദ്യോഗസ്ഥരെ ഒന്നിച്ച് ചേര്‍ത്താണ് അന്വേഷണ സംഘം വിപുലീകരിക്കുക. ഇപ്പോള്‍ പതിനൊന്ന് പേരാണ് കൂടാത്തായി അന്വേഷണ സംഘത്തിലുള്ളത്. നിലവിൽ പുതിയ സംഘങ്ങൾ രൂപീകരിക്കുന്നതോടെ, ഓരോ സംഘത്തിനും ഓരോ തലവനുണ്ടാകും. സൈബർ ക്രൈം, ഫൊറൻസിക് പരിശോധന, എഫ് ഐ ആർ തയ്യാറാക്കുന്നതിൽ വിദഗ്‍ധർ, അന്വേഷണ വിദഗ്‍ധർ എന്നിങ്ങനെ ഓരോ മേഖലയിലും പ്രാവീണ്യം തെളിയിച്ചവരെയാണ് സംഘങ്ങളിൽ ഉൾപ്പെടുത്തുക. ഓരോ കേസിലും ഓരോ എഫ്ഐആർ രജിസ്റ്റർ ചെയ്യും. എല്ലാ കേസിലും മുഖ്യപ്രതി ജോളിയായിരിക്കും. കേസുകള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിലൂടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുക എന്നതാണ് പൊലീസിന്‍റെ ലക്ഷ്യം. കോടതി കേസ് പരിഗണിക്കുമ്പോള്‍ പരമാവധി തെളിവുകള്‍ ഹാജരാക്കാനും ഇതുവഴി പ്രതിക്ക് ശിക്ഷ ലഭിക്കാനും സാധിക്കും.
റോയ് തോമസിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ജോളി ജോസഫിനെ കസ്റ്റഡിയിൽ നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് താമരശ്ശേരി കോടതിയിൽ അപേക്ഷ നൽകും. ജോളിയെ കോടതിയിൽ ഹാജരാക്കാൻ സാധ്യതയില്ല. ജോളിക്ക് ഒപ്പം അറസ്റ്റിലായ ജ്വല്ലറി ജീവനക്കാരൻ മാത്യുവും ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും. ജോളി ഇന്ന് ജാമ്യാപേക്ഷ നൽകില്ല. ജോളിയെ കസ്റ്റഡിയിൽ കിട്ടിയാലേ ഇതുവരെ എടുത്ത മൊഴികളിലടക്കം വിശദമായ പരിശോധന നടത്താനാകൂവെന്നാണ് പൊലീസ് പറയുന്നത്.