കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്നാമത്തെ കുറ്റപത്രം സമർപ്പിച്ചു. പൊന്നാമറ്റത്ത് ഷാജു-സിലി ദമ്പതിമാരുടെ മകള്‍ ആല്‍ഫൈന്‍ കൊല്ലപ്പെട്ട കേസിലാണ് താമരശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജോളി ജോസഫിനെ ഒന്നാം പ്രതിയാക്കിയുള്ള കുറ്റപത്രത്തില്‍ എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍.
കൂടത്തായി ആല്‍ഫൈന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു - koodathayi jolly news
ജോളി ജോസഫിനെ ഒന്നാം പ്രതിയാക്കിയുള്ള കുറ്റപത്രത്തില്‍ എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

2014 മേയ് ഒന്നിനാണ് ആല്‍ഫൈന്‍ കൊല്ലപ്പെട്ടത്. സിലിയുടെ മകന്‍റെ ആദ്യ കുര്‍ബാന ദിവസം പുലിക്കയത്തെ വീട്ടില്‍വെച്ചായിരുന്നു ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയത്. ഷാജുവിന്‍റെ സഹോദരിയുടെ കയ്യില്‍ സയനൈഡ് കലര്‍ത്തിയ ബ്രെഡ് ഇറച്ചിക്കറിയില്‍ മുക്കി നല്‍കിയാണ് ജോളി കൃത്യം നിര്‍വഹിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
134 സാക്ഷികളും 140 രേഖകളും സഹിതമാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പരമാവധി ശാസ്ത്രീയ- സാഹചര്യ തെളിവുകള്‍ അന്വേഷണസംഘം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടറുടെ ഉപദേശം തേടിയ ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.