കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എംഎൽഎ കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ഷാജി സമർപ്പിച്ച രേഖകൾ വിജിലൻസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് സൂചന.
കെ.എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നു - Vigilance questioning KM Shaji over illegal acquisition of property case
ഷാജി സമർപ്പിച്ച രേഖകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് സൂചന.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു
കേസുമായി ബന്ധപ്പെട്ട് മുൻപും ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ നിന്ന് കണ്ടെടുത്ത അരക്കോടി രൂപയുടെയും സ്വർണത്തിന്‍റെയും ഉറവിടത്തെക്കുറിച്ച് അറിയാനായിരുന്നു ചോദ്യം ചെയ്യൽ. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.
Also Read: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ