കേരളം

kerala

ETV Bharat / city

ഭര്‍ത്താവിന്‍റെ മര്‍ദനത്തേക്കാള്‍ ക്രൂരം പൊലീസിന്‍റെ നിസംഗത, നല്‍കിയത് 40ലേറെ പരാതികൾ: മർദന ദൃശ്യം പുറത്ത് - നിതീഷ് ഭാര്യയെ ആക്രമിച്ചു

വിവാഹം കഴിഞ്ഞതിന്‍റെ പിറ്റേമാസം മുതല്‍ തുടങ്ങിയ മര്‍ദനം 12 വര്‍ഷം കഴിയുന്നു. ഇതിനകം നല്‍കിയത് 40 പരാതികള്‍. ഒന്നില്‍ പോലും പൊലീസ് നടപടിയെടുത്തില്ല. പൊലീസിന്‍റെ നിസംഗത അക്രമം കൂടാൻ കാരണമായി

Kerala police inaction  More than 40 complaints against husband in 12 years  kozhikode Kakkodi resident Shyamili  nithish attacked wife in kozhikode  atrocities against women kerala  കേരള പൊലീസിന്‍റെ നിഷ്‌ക്രയത്വം  12 വർഷത്തിനിടെ 40ലേറെ പരാതികൾ നൽകിയിട്ടും നടപടിയില്ല  കോഴിക്കോട് കാക്കോടി സ്വദേശി ശ്യാമിലി  നിതീഷ് ഭാര്യയെ ആക്രമിച്ചു  കേരളത്തിൽ സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമം
12 വർഷത്തിനിടെ 40ലേറെ പരാതികൾ: നടപടിയെടുക്കാതെ പൊലീസ്, മർദന ദൃശ്യങ്ങൾ പുറത്ത്

By

Published : Nov 27, 2021, 2:11 PM IST

കോഴിക്കോട്:ഭർത്താവിന്‍റെ മർദനത്തിനെതിരെ പൊലീസിൽ നിരന്തരം പരാതി നൽകിയിട്ടും നടപടി എടുക്കാതെ പൊലീസ്. പരാതി നൽകിയ ഭാര്യയെ പൊതുനിരത്തിലിട്ട് ഭർത്താവ് മർദിക്കുന്ന ദൃശ്യം പുറത്ത്. കക്കോടി സ്വദേശി ശ്യാമിലിയെയാണ് ഭർത്താവ് നിധീഷ് ക്രൂരമായി മർദിച്ചത്.

12 വർഷത്തിനിടെ 40ലേറെ പരാതികൾ: നടപടിയെടുക്കാതെ പൊലീസ്, മർദന ദൃശ്യങ്ങൾ പുറത്ത്

മൂന്ന് പെൺകുട്ടികളുടെ അമ്മയായ ശ്യാമിലി ഒക്ടോബർ 14 മുതൽ സ്വന്തം മാതാപിതാക്കളുടെ വീട്ടിലാണ് താമസം. ജീവിതം മുട്ടിയതോടെ അശോകപുരത്ത് മത്സ്യക്കച്ചവടം ആരംഭിച്ചു. അവിടെയെത്തിയാണ് നിധീഷിന്‍റെ ആക്രമണം. ശ്യാമിലി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും തല്ലിത്തകർത്തു.

വിവാഹം കഴിഞ്ഞ് ഒരു മാസം മുതൽ നിധീഷ് ശാരീരിക പീഡിപ്പിക്കുമായിരുന്നുവെന്നും കഴിഞ്ഞ 12 വർഷത്തിനിടെ 40ലേറെ പരാതി നടക്കാവ് പൊലീസിൽ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും പരാതിക്കാരി പറഞ്ഞു. പൊലീസ് നിഷ്ക്രിയമായതോടെ നിധീഷ് നിരന്തരം അക്രമം തുടർന്നെന്നും ശ്യാമിലി പറഞ്ഞു. പൊലീസ് വന്നാൽ തന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് നിധീഷിന്‍റെ മർദനം. നഗരത്തിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്ന നിധീഷ് കഴിഞ്ഞ ഒരു മാസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ അറ്റന്‍ററാണ്.

ALSO READ:Kottayam Sisters Missing Case: സഹോദരികളെ കാണാതായ സംഭവം: അന്വേഷണം സി.സി.ടി.വി അടിസ്ഥാനമാക്കി

ABOUT THE AUTHOR

...view details