കേരളം

kerala

ETV Bharat / city

പാസ്‌പോർട്ട് കവറിലെ കഥാപാത്രത്തെ കിട്ടി, ഓൺലൈൻ ഷോപ്പിങിലെ 'മറവി' സമ്മാനിച്ച കൗതുക കഥ - കണിയാമ്പറ്റ സ്വദേശി ഒറിജിനല്‍ പാസ്‌പോര്‍ട്ട് വാര്‍ത്ത

ഒക്‌ടോബര്‍ 30നാണ് വയാനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബു ആമസോണില്‍ നിന്ന് പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്യുന്നത്. നവംബര്‍ 1ന് കവർ കയ്യില്‍ കിട്ടി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പൗച്ചിനുള്ളില്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയത്. തൃശൂര്‍ കുന്നംകുളം സ്വദേശിയായ പതിനേഴുകാരന്‍റേതായിരുന്നു പാസ്‌പോര്‍ട്ട്.

Passport cover  actual passport  Wayanad  Kerala man  Midhun Babu, from Kaniyambetta  ആമസോണ്‍ പാസ്‌പോര്‍ട്ട്  ആമസോണ്‍ പാസ്‌പോര്‍ട്ട് വാര്‍ത്ത  ആമസോണ്‍ ഓര്‍ഡര്‍ പാസ്‌പോര്‍ട്ട് വാര്‍ത്ത  ആമസോണ്‍ ഓര്‍ഡര്‍ പാസ്‌പോര്‍ട്ട്  പാസ്‌പോര്‍ട്ട് കവര്‍ വാര്‍ത്ത  പാസ്‌പോര്‍ട്ട് കവര്‍ ആമസോണ്‍ വാര്‍ത്ത  കണിയാമ്പറ്റ സ്വദേശി ഒറിജിനല്‍ പാസ്‌പോര്‍ട്ട് വാര്‍ത്ത  കണിയാമ്പറ്റ സ്വദേശി ഒറിജിനല്‍ പാസ്‌പോര്‍ട്ട്
ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്‌തു, യുവാവിന് ലഭിച്ചത് ഒറിജിനല്‍ പാസ്‌പോര്‍ട്ട്

By

Published : Nov 5, 2021, 8:49 PM IST

കോഴിക്കോട്: ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്‌ത യുവാവിന് ഒറിജിനല്‍ പാസ്പോര്‍ട്ട് കിട്ടിയ സംഭവം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കവറില്‍ പാസ്‌പോര്‍ട്ട് പെട്ടതെങ്ങനെയെന്ന് കൗതുകം ഉണര്‍ത്തുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ അതിനുള്ള ഉത്തരവും ലഭിച്ചിരിയ്ക്കുകയാണ്.

തൃശൂര്‍ കുന്നംകുളം സ്വദേശിയായ പതിനേഴുകാരന്‍റേതായിരുന്നു പാസ്‌പോര്‍ട്ട്. കുട്ടിയുടെ പിതാവ് നേരത്തെ ആമസോണില്‍ പാസ്‌പോർട്ട് കവർ ഓര്‍ഡര്‍ ചെയ്‌തിരുന്നു. എന്നാല്‍ അത് ചെറുതായതിനാല്‍ കവർ ആമസോണിലേക്ക് മടക്കി അയച്ചു.

പക്ഷേ കവർ മടക്കി അയച്ചപ്പോള്‍ പാസ്‌പോര്‍ട്ടും അതിനകത്ത് പെടുകയായിരുന്നു. പിന്നീട് പാസ്‌പോർട്ട് കവർ ഓർഡർ ചെയ്തയാൾക്ക് ആമസോൺ അത് തന്നെ വീണ്ടും നല്‍കി.

പാസ്‌പോർട്ട് മറവിക്കഥയിലെ താരങ്ങൾ ഇവരാണ്...

ഒക്‌ടോബര്‍ 30നാണ് വയാനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബു ആമസോണില്‍ നിന്ന് പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്യുന്നത്. നവംബര്‍ 1ന് കവർ കയ്യില്‍ കിട്ടി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പൗച്ചിനുള്ളില്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയത്. തൃശൂര്‍ കുന്നംകുളം സ്വദേശിയായ പതിനേഴുകാരന്‍റേതായിരുന്നു പാസ്‌പോര്‍ട്ട്.

തുടര്‍ന്ന് ആമസോണ്‍ കസ്‌റ്റമര്‍ കെയറില്‍ വിളിച്ച് മിഥുന്‍ കാര്യം പറഞ്ഞെങ്കിലും പാസ്‌പോര്‍ട്ട് എന്ത് ചെയ്യണമെന്ന് കമ്പനി മറുപടി നല്‍കിയില്ല. സുഹൃത്തിന്‍റെ ഉപദേശത്തെ തുടര്‍ന്ന് മിഥുന്‍ പാസ്‌പോര്‍ട്ട് മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഒപ്പം പതിനേഴുകാരന്‍റെ കുടുംബത്തേയും വിവരം അറിയിച്ചു.

കവർ തിരികെ നല്‍കുമ്പോള്‍ പാസ്‌പോര്‍ട്ട് അതില്‍ നിന്ന് എടുക്കാന്‍ മറന്നു പോയതാണെന്ന് പതിനേഴുകാരന്‍റെ മാതാവ് അസ്‌മാബി പറഞ്ഞു. അവകാശം തെളിയിക്കുന്ന രേഖയുമായി മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ പതിനേഴുകാരന് പാസ്‌പോര്‍ട്ട് തിരികെ ലഭിയ്ക്കും.

Also read: ഓര്‍ഡര്‍ ചെയ്തത് പവര്‍ ബാങ്ക്, കിട്ടിയത് മൊബൈല്‍ ഫോണ്‍; സമ്മാനമായി എടുത്തോളുവെന്ന് ആമസോണ്‍

ABOUT THE AUTHOR

...view details