കേരളം

kerala

കെ. മുരളീധരനെ നേതൃത്വത്തിലേയ്ക്ക് കൊണ്ട് വരണമെന്ന് പ്രവര്‍ത്തകര്‍

By

Published : Dec 17, 2020, 12:39 PM IST

Updated : Dec 17, 2020, 1:19 PM IST

'കെ.മുരളീധരനെ വിളിക്കൂ... കോൺഗ്രസിനെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് മുരളി അനുകൂലികൾ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്

Kerala local body election 2020 k muraleedharan flex  കെ.മുരളീധരനായി ഫ്ലക്‌സുകള്‍ അടിച്ച് പ്രവര്‍ത്തകര്‍  കെ.മുരളീധരന്‍  കെ.മുരളീധരന്‍ വാര്‍ത്തകള്‍  k muraleedharan flex  k muraleedharan flex news
തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ പരാജയം, കെ.മുരളീധരനായി ഫ്ലക്‌സുകള്‍ അടിച്ച് പ്രവര്‍ത്തകര്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് കോണ്‍ഗ്രസിനുണ്ടായത്. പാര്‍ട്ടിയുടെ പരാജയത്തില്‍ പ്രവര്‍ത്തകരും അസ്വസ്ഥരാണ്. ഈ സാഹചര്യത്തില്‍ നഗരത്തില്‍ കെ.മുരളീധരനെ പിന്തുണച്ചുകൊണ്ടുള്ള ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുകയാണ്.

'കെ.മുരളീധരനെ വിളിക്കൂ... കോൺഗ്രസിനെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് മുരളി അനുകൂലികൾ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാൻ കെ.മുരളീധരനെ ചുമതല ഏൽപ്പിക്കുക, പ്രവർത്തകർക്ക് ഊർജം പകരാൻ മുരളീധരന് സാധിക്കും, കരുണാകര തനിമ മുരളീധരനിലൂടെ പുനർജനിക്കാൻ കേരളം കാതോർക്കുകയാണ്, എന്നിങ്ങനെ എഴുതിയ നിരവധി ഫ്ലക്‌സുകളും മുരളീ അനുകൂലികള്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

കെ. മുരളീധരനെ നേതൃത്വത്തിലേയ്ക്ക് കൊണ്ട് വരണമെന്ന് പ്രവര്‍ത്തകര്‍

തോൽവിയെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ മുരളീധരന്‍ വലിയ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വടകര കല്ലാമല ഡിവിഷനിലെ സ്ഥാനാർഥിത്വവും വെൽഫയർ ബന്ധവും മുല്ലപ്പള്ളി-കെ.മുരളീധരൻ പരസ്യ ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തോൽവി കോൺഗ്രസിന് ഉണ്ടായതോടെ തർക്കം കൂടുതൽ രൂക്ഷമാകുമെന്നുറപ്പ്.

Last Updated : Dec 17, 2020, 1:19 PM IST

ABOUT THE AUTHOR

...view details