കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് കേസുകളും ടിപിആർ നിരക്കും വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ബിജെപി പൊതുപരിപാടികൾ നിർത്തി വച്ചു. ജനുവരി 17 മുതൽ രണ്ടാഴ്‌ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു.
ഉയരുന്ന ടിപിആർ നിരക്ക്: ബിജെപി പൊതുപരിപാടികൾ മാറ്റിവച്ചു - bjp cancel public meetings
ജനുവരി 17 മുതൽ രണ്ടാഴ്‌ചത്തേക്കാണ് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചത്.
ഉയരുന്ന ടിപിആർ നിരക്ക്: ബിജെപി പൊതുപരിപാടികൾ മാറ്റിവച്ചു
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ പാർട്ടി പ്രവർത്തകർ മറ്റ് പരിപാടികൾ നടത്തേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു. തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരായ ജനകീയ പ്രതിരോധ പരിപാടികളും മാറ്റിവെച്ചതായി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
READ MORE:Kerala Covid Update: പിടിവിട്ട് കൊവിഡ്; സംസ്ഥാനത്ത് 18,123 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു