കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില നിയന്ത്രിക്കാൻ സർക്കാർ കർശനമായ ഇടപെടൽ നടക്കുന്നുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പച്ചക്കറികള്‍ സർക്കാർ എത്തിക്കുന്നുണ്ട്. വിലകുറഞ്ഞതും ഗുണനിലവാരമുള്ളതുമായ പച്ചക്കറികളാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.
ആന്ധ്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ പച്ചക്കറികൾ എത്തിക്കുന്നത്. തക്കാളി വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിൽ തിങ്കളാഴ്‌ച കൂടുതൽ തക്കാളി എത്തുമെന്ന് മന്ത്രി പറഞ്ഞു.