കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ നീചമായ വ്യക്തിഹത്യ കേരളത്തിൽ നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ കെ. സുരേന്ദ്രൻ. സ്മിത മേനോനെ മഹിള മോർച്ചയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചത് താനാണ്. കേന്ദ്ര പദ്ധതികൾ സ്വന്തം പേരിലാക്കി, നഗ്നമായ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. വി.മുരളീധരനെ വേട്ടയാടി സ്വർണക്കള്ളക്കടത്തിൽ നിന്ന് രക്ഷനേടാമെന്ന് സർക്കാർ കരുതണ്ടെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
വി. മുരളീധരനെതിരെ വ്യക്തിഹത്യ നടക്കുന്നുവെന്ന് കെ. സുരേന്ദ്രൻ - വി. മുരളീധരനെതിരെ വ്യക്തിഹത്യ നടക്കുന്നുവെന്ന് കെ. സുരേന്ദ്രൻ
സ്മിത മേനോനെ മഹിള മോർച്ചയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചത് താനാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
വി. മുരളീധരനെതിരെ വ്യക്തിഹത്യ നടക്കുന്നുവെന്ന് കെ. സുരേന്ദ്രൻ
സർക്കാരിന് എതിരായ സമരങ്ങൾ ശക്തിപ്പെടുത്താനാണ് ബിജെപിയുടെ തീരുമാനം. വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടാണ് സംസ്ഥാനത്ത് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനെ പിണറായി സർക്കാർ നോക്കുകുത്തിയാക്കുന്നു. വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയ സ്ഥലങ്ങളിൽ തെരെഞ്ഞെടുപ്പ് നടത്താൻ അനുവദിക്കില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Last Updated : Oct 8, 2020, 5:41 PM IST