കോഴിക്കോട്:രാജ്യത്തിന്‍റെ വികസനത്തിന് സഹായകമായ ബജറ്റാണ് നിർമല സീതാരാമൻ പ്രഖ്യാപിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ളതാണ് ഇത്തവണത്തെ ബജറ്റ്. കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേരളത്തിലെ കർഷകർക്ക് ഈ ആനുകൂല്യങ്ങൾ കിട്ടുമെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
ഗതാഗത സൗകര്യങ്ങൾ, വന്ദേ ഭാരത് ട്രെയിൻ എന്നിവ മാതൃകാപരമാണ്. കേരളവും പരിഗണിക്കപ്പെടും. സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് ഇനിയെങ്കിലും കേരളം പിന്മാറണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കെ റെയിൽ നടപ്പാക്കാൻ ബിജെപി അനുവദിക്കില്ല. കൊവിഡ് വ്യാപനം ഉള്ളതിനാൽ ആണ് സമരങ്ങൾ നീട്ടി വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.