കോഴിക്കോട്:ലാവ്‌ലിൻ കേസിൽ വിചാരണ ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയനെ വെറുതെ വിട്ടത് ശരിയാണോയെന്ന് നിയമ വൃത്തങ്ങളിൽ ഇപ്പോഴും മുഴച്ചു നിൽക്കുന്ന ചോദ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമവാഴ്ചയെ അട്ടിമറിക്കാൻ എല്ലാ കാലത്തും പിണറായി വിജയൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കോഴിക്കോട് ആരോപിച്ചു.
നിയമവാഴ്ചയെ അട്ടിമറിക്കാന്‍ പിണറായി എല്ലാകാലത്തും ശ്രമിച്ചുവെന്ന് കെ സുരേന്ദ്രന്‍ - bjp state president
നിയമത്തിന്‍റെ വഴിയിലൂടെ തന്നെ ലൈഫ് മിഷൻ അഴിമതി പുറത്തു കൊണ്ടു വരാനുള്ള എല്ലാ നടപടികളും കേന്ദ്ര ഏജൻസികൾ നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു
![നിയമവാഴ്ചയെ അട്ടിമറിക്കാന്‍ പിണറായി എല്ലാകാലത്തും ശ്രമിച്ചുവെന്ന് കെ സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ ലൈഫ് മിഷൻ അഴിമതി k surendran against cm cm pinarayi vijayan bjp state president lavlin case bjp](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9243786-thumbnail-3x2-sura.jpg)
നിയമവാഴ്ചയെ അട്ടിമറിക്കാന്‍ പിണറായി എല്ലാകാലത്തും ശ്രമിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍
നിയമവാഴ്ചയെ അട്ടിമറിക്കാന്‍ പിണറായി എല്ലാകാലത്തും ശ്രമിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍
പിണറായി വിജയൻ ലാവ്‌ലിൻ കേസിൽ നിന്ന് രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് നിയമത്തിന്‍റെ ബാലപാഠം അറിയുന്ന എല്ലാവർക്കും അറിയാം. നിയമത്തിന്‍റെ വഴിയിലൂടെ തന്നെ ലൈഫ് മിഷൻ അഴിമതി പുറത്തു കൊണ്ടു വരാനുള്ള എല്ലാ നടപടികളും കേന്ദ്ര ഏജൻസികൾ നടത്തുമെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ എല്ലാ പ്രതിരോധങ്ങളെയും അതിജീവിച്ച് സത്യം തെളിയുക തന്നെ ചെയ്യുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.